നന്നംമുക്ക് ജി.എസ്.എ.എൽ പി സ്കൂൾ പഠനോത്സവം സംഘടിപ്പിച്ചു

നന്നംമുക്ക് ജി.എസ്.എ.എൽ പി സ്കൂൾ പഠനോത്സവം സംഘടിപ്പിച്ചു

ചങ്ങരംകുളം:നന്നംമുക്ക് ജി.എസ്.എ.എൽ പി സ്കൂൾ പഠനോത്സവം സംഘടിപ്പിച്ചു.പി.ടി.എ.പ്രസിഡൻ്റ് എൻ.പി.പ്രേമദാസ് അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ കെ.എ.ജബ്ബാർ പരിപാടികൾ ഉദ്ഘാടനം ചെയ്തു .പ്രധാനാദ്ധ്യാപിക വി.കെ. രമ ചടങ്ങിന് സ്വാഗതം പറഞ്ഞു.എടപ്പാൾ ബി.ആർ.സി.ട്രൈനർ ജിജി മാസ്റ്റർ വിദ്യാർത്ഥി വിദ്യാർത്ഥിനികളോടും രക്ഷിതാക്കളോടും സംവദിച്ചു.എം.പി.ടി.എ. പ്രസിഡൻ്റ് ശ്രീഷ സുരേന്ദ്രൻ ,റിട്ട അധ്യാപിക വനജ എന്നിവർ ആശംസകളർപ്പിച്ചു.തുടർന്ന് 2023-2024 അദ്ധ്യയന വർഷത്തെ അക്കാദമിക മികവുകളുടെ അവതരണവും,കുട്ടികളുടെ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി കൊണ്ടുള്ള പരിപാടികളുടെ അവതരണവും നടന്നു.പ്രസ്തുത ചടങ്ങിന് പി. വിജിത നന്ദി പറഞ്ഞു
Previous Post Next Post