മെറ്റാ പ്ലാറ്റ്‌ഫോം സേവനങ്ങൾ തകരാറിൽ; ഫേസ്ബുക്കും, ഇൻസ്റ്റഗ്രാമും,ത്രെഡ്‌സും വീണ്ടും പണിമുടക്കി
മെറ്റാ പ്ലാറ്റ്‌ഫോം സേവനങ്ങൾ തകരാറിൽ. ആഗോള വ്യാപകമായി ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും ത്രെഡ്‌സിന്റെയും സേവനങ്ങൾ വീണ്ടും തടസപ്പെട്ടു. ലക്ഷക്കണക്കിന് ഫേസ്‌ബുക്ക് ഉപയോക്താക്കൾക്കും 15,000ത്തോളം ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്കും സേവനങ്ങൾ ലഭിക്കുന്നില്ലെന്ന് വ്യാപകമായി പരാതി ഉന്നയിച്ചിട്ടുണ്ട്.