ആർ.ജെ.ഡി.യിൽ ചേർന്നു
തൃശ്ശൂർ : വിവിധ രാഷ്ട്രീയപാർട്ടികളിൽനിന്ന് ആർ.ജെ.ഡി.യിൽ ചേർന്നവരെ ജില്ലാ പ്രസിഡൻറ് ജെയ്സൺ മാണി പതാക കൈമാറി സ്വീകരിച്ചു.
ഷാജു തേർമഠം, സിജോ ജോസ്, പി.കെ. ഉഷ, ഷിനോ സൈമൺ, ജോയ് ഫ്രാൻസിസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ പാർട്ടിയിലേക്ക് ചേർന്നത്.
ജില്ലാ ഭാരവാഹികളായ മോഹനൻ അന്തിക്കാട്, പ്രിൻസ് ജോർജ്, ഷോബിൻ തോമസ്, ജീജ പി. രാഘവൻ, ഷാജൻ മഞ്ഞളി, സാബു മാടക്കത്തറ, ലോഹ്യ വടക്കാഞ്ചേരി, സി.എം. ഷാജി, ബിജു ആട്ടോർ, കല വേതോടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

