കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കുറ്റക്കാരനായ ഒരാളെ പോലും വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
തൃശൂര്‍ | കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കുറ്റക്കാരായ ഒരാളെ പോലും വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേസില്‍ ഉന്നത സിപിഎം നേതാക്കളുടെ പേരുകള്‍ ഉയര്‍ന്നിട്ടുണ്ട്. ഇഡി പിടിച്ചെടുത്ത പണം നിക്ഷേപകര്‍ക്ക് തിരികെ നല്‍കും. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ തട്ടിപ്പുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപിയുടെ ബൂത്ത് തല പ്രവര്‍ത്തകരുമായി ആശയനവിനിമയം നടത്തുകയായിരുന്നു പ്രധാനമന്ത്രി.
കേരളത്തില്‍ പോരടിക്കുന്ന ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍, ബിജെപിയെ തോല്‍പിക്കാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ കൈകോര്‍ക്കുന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തുറന്ന് കാട്ടണമെന്നും കേരളത്തിലെ ബിജെപി പ്രവര്‍ത്തകരോട് മോദി നിര്‍ദേശിച്ചു. ഇത്തവണ കേരളത്തില്‍ ബിജെപി റെക്കോഡ് വിജയം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷയെന്നും മോദി പറഞ്ഞു.