വഴുക്കുംപാറയിൽ സ്വകാര്യ ബസിൽ നിന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

വഴുക്കുംപാറയിൽ സ്വകാര്യ ബസിൽ നിന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

തൃശൂർ മണ്ണുത്തി - വടക്കുംചേരി ദേശീയപാതയിലെ വഴുക്കുംപാറയിൽ സ്വകാര്യ ബസിൽ നിന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. കൽക്കത്ത സ്വദേശി ജയന്തബാഗ് (23) ആണ് മരിച്ചത്. രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം. പട്ടിക്കാട് നിന്നുമാണ് ഇയാളും സുഹൃത്തും സ്വകാര്യ ബസിൽ കയറിയത്. ചവിട്ട് പടിയിൽ നിൽക്കുകയായിരുന്ന ജയന്തബാഗ് വഴുക്കും പാറയിലെ സ്റ്റോപ്പിൽ ബസ് നിർത്തുന്നതിനു തൊട്ടു മുൻപായി റോഡിലേക്ക് വീഴുകയായിരുന്നു. റോഡിലെ ഡിവൈഡറിൽ തലയിടിച്ച് ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെട്ടിട നിർമ്മാണ തൊഴിലാളിയാണ് ജയന്തബാഗ്.
Previous Post Next Post