ഫേസ്ബുക്ക് തിരിച്ചെത്തി; അൽപ്പസമയത്തിനകം എല്ലാ പ്രശ്നവും പരിഹരിക്കപ്പെടുമെന്ന് മാർക് സക്കർബർഗ്

ഫേസ്ബുക്ക് തിരിച്ചെത്തി; അൽപ്പസമയത്തിനകം എല്ലാ പ്രശ്നവും പരിഹരിക്കപ്പെടുമെന്ന് മാർക് സക്കർബർഗ്

മെറ്റയുടെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ പ്രവര്‍ത്തനം നിലച്ചു. ത്രെഡ്സും പ്രവര്‍ത്തനരഹിതമാണ്. ഉപയോക്താക്കള്‍ക്ക് പേജുകള്‍ ലോഡ് ആകുന്നില്ലെന്നും ലോഗിന്‍ എക്സ്പെയര്‍ ആയതായും കണ്ടെത്തിയിട്ടുണ്ട്. സെര്‍വര്‍ തകരാര്‍ ആണെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും മെറ്റ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.Chill guys. Wait few minutes everything will be solved.@Meta @facebook @instagram— Mark Zuckerberg (Parody) (@MarkCrtlC) March 5, 2024 കുറച്ച് സമയത്തിനകം എല്ലാ പ്രശ്നവും പരിഹരിക്കപ്പെടുമെന്ന് മെറ്റ സിഇഒ മാര്‍ക് സക്കര്‍ബര്‍ഗ് എക്സില്‍ കുറിച്ചു. 

ഇതിനിടെ എക്സ് ഉടമ എലോണ്‍ മസ്കിനെ ട്രോളാനും സക്കര്‍ബര്‍ഗ് മറന്നില്ല.People won't be here when all of my apps are up.I bet Elon will be surprised when he realizes there are so many users out there.— Mark Zuckerberg (Parody) (@MarkCrtlC) March 5, 2024‘എന്‍റെ എല്ലാ ആപ്പുകളും പ്രവര്‍ത്തന ക്ഷമമാകുമ്പോള്‍ ഇവിടെ ആരും കാണില്ല. എനിക്ക് ഇത്രയധികം യൂസര്‍മാര്‍ ഉണ്ടെന്ന് അറിയുമ്പോള്‍ മസ്ക് എന്തായാലും ആശ്ചര്യപ്പെടും’ - സക്കര്‍ബര്‍ഗ് കുറിച്ചു.
Previous Post Next Post