പ്രാദേശിക മാധ്യമ പ്രവർത്തകരുടെ ക്ഷേമത്തിനായി നിയമസഭയിൽ സ്വകാര്യ ബിൽ കൊണ്ടുവരുമെന്ന് എം വിൻസന്റ് എം എൽ എ

പ്രാദേശിക മാധ്യമ പ്രവർത്തകരുടെ ക്ഷേമത്തിനായി നിയമസഭയിൽ സ്വകാര്യ ബിൽ കൊണ്ടുവരുമെന്ന് എം വിൻസന്റ് എം എൽ എ

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന പ്രാദേശിക മാധ്യമ പ്രവർത്തകരുടെ ക്ഷേമ പ്രവർത്തനത്തിനായി നിയമസഭയിൽ സ്വകാര്യ ബിൽ അവതരിപ്പിക്കുമെന്നും അതിനായി രൂപരേഖ തയ്യാറാക്കാൻ കേരള മീഡിയാ പേഴ്സൺ യൂണിയൻ സംസ്ഥാന നേതാക്കളുമായി ബന്ധപ്പെടുമെന്നും എം വിൻസന്റ് എം.എൽ എ പറഞ്ഞു. കെ എം .പി. യു തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നുന്നു അദ്ദേഹം.സംസ്ഥാനത്ത് വികസന പ്രവർത്തനങൾക്ക് ,ജനപ്രതിനിധികൾക്ക് പ്രചോദനം നൽകുന്നത് ശീതീകരിച്ച മുറികളിൽ ഇരുന്ന് മാധ്യമ പ്രവർത്തനം നടത്തുന്നവരല്ല മറിച്ച് വെയിലും, മഴയും നേരിട്ട് പ്രാദേശിക രംഗത്ത് പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകരാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജില്ലാ പ്രസിഡന്റ് എ.അബൂബക്കർ അദ്ധ്യക്ഷനായ സമ്മേളനത്തിൽ കെ.പി. സി.സി. മെമ്പർ അഡ്യ. വിൻസന്റ് ഡി പോൾ ട്രേഡ് യൂണിയനും മാധ്യമ പ്രവർത്തനവും എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എംഎച്ച്. ഹുമയൂൺ കബീർ, ബി ജെ പി കോവളം മണ്ഡലം വൈസ് പ്രസിഡന്റ് എം എസ് ഷിബു കുമാർ ,കെ എം പി. യു സംസ്ഥാന പ്രസിഡന്റ് എം റഫീഖ്, സംസ്ഥാന സമിതി അംഗം. ബി. ഹർഷകുമാർ ,കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ എ.ജെ ഷഹാർ, എ എം സുധീർ , കെ എം പി യു.ജില്ല രക്ഷാധികാരി ആലംകോട് നാസു മുദീൻ, ജില്ലാ സെക്രട്ടറി കൊറ്റാമം ചന്ദ്രകുമാർ , മീഡിയാ കോഡിനേറ്റർ പാപ്പനംകോട് മുന്ന തുടങ്ങിയവർ പ്രസംഗിച്ചു.തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി എ അബൂബക്കർ ,സെക്രട്ടറിയായി കൊറ്റാമം ചന്ദ്രകുമാർ ,ട്രഷററായി.സൈമൺ, ജില്ലാ രക്ഷധികാരിയായി ആലംകോട് നാസു മുദീൻ, മീഡിയാ കോഡിനേറ്ററായി പാപ്പനംകോട് മുന്ന, ,വൈസ് പ്രസിഡന്റായി പ്രസാദ് ചന്ദ്രൻ , ജോയിന്റ് സെക്രട്ടറിയായി അബ്ദുൽ റഹുമാൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങളായി , എ. ജെ, ഷാഹാർ,അജയ്, എം എസ് പ്രേംകുമാർ, സജ്ജാദ് സഹീർ,ഷാഹി ഇഫക്ട്,ഗോപകുമാർ എന്നിവരെ തിരഞ്ഞെടുത്തു.മലപ്പുറം ചങ്ങരംകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാനും , ജില്ലയിൽ നിന്നും പരമാവധി പ്രവർത്തകരെ പങ്കെടുപ്പിക്കാനും സമ്മേളനം തീരുമാനിച്ചു.
Previous Post Next Post