ആന്ധ്രാ ട്രെയിന്‍ ദുരന്തത്തിനു കാരണം ലോക്കോ പൈലറ്റ് ഫോണില്‍ ക്രിക്കറ്റ് കണ്ടതെന്നു കേന്ദ്രമന്ത്രി


ആന്ധ്രാ ട്രെയിന്‍ ദുരന്തത്തിനു കാരണം ലോക്കോ പൈലറ്റ് ഫോണില്‍ ക്രിക്കറ്റ് കണ്ടതെന്നു കേന്ദ്രമന്ത്രി

അമരാവതി | ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ വര്‍ഷം ട്രെയില്‍ കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തിനു കാരണം ലോക്കോ പൈലറ്റ് മൊബൈലില്‍ ക്രിക്കറ്റ് കണ്ടുകൊണ്ടിരുന്നതിനാലെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.


2023 ഒക്ടോബര്‍ 29ന് രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 14 പേരാണ് മരിച്ചത്. 29ന് ഏകദിന ലോകകപ്പില്‍ ഇന്ത്യ- ഇംഗ്ലണ്ട് മത്സരം നടന്നിരുന്നു. മത്സരത്തില്‍ ഇന്ത്യ 100 റണ്‍സിന് വിജയിക്കുകയും ചെയ്തു. ലോകോ പൈലറ്റും അസിസ്റ്റന്റും ഫോണില്‍ ക്രിക്കറ്റ് കണ്ടുകൊണ്ടിരിക്കുകയായിരുന്നു എന്ന് മന്ത്രി പറഞ്ഞു.


റെയില്‍വേ അപകടങ്ങള്‍ കുറയ്ക്കുന്നതിന് പുതുതായി സ്വീകരിച്ച സുരക്ഷാ ക്രമീകരണങ്ങള്‍ വിശദീകരി ക്കുന്നതിനിടെയാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍. ഇത്തരം വീഴ്ചകള്‍ കണ്ടെത്താനും ബന്ധപ്പെട്ടവര്‍ ട്രെയിന്‍ ഓടുന്നതില്‍ പൂര്‍ണ ശ്രദ്ധ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാനും കഴിയുന്ന സംവിധാനങ്ങളാണ് ഇപ്പോള്‍ ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു.


Previous Post Next Post