മാവോയിസ്റ്റ് ബന്ധം ആരോപിച്ച കേസിൽ ദില്ലി സർവ്വകലാശാല പ്രൊഫസർ ജി. എൻ സായിബാബയെ വെറുതെവിട്ടു

മാവോയിസ്റ്റ് ബന്ധം ആരോപിച്ച കേസിൽ ദില്ലി സർവ്വകലാശാല പ്രൊഫസർ ജി. എൻ സായിബാബയെ വെറുതെവിട്ടു

മാവോയിസ്റ്റ് ബന്ധം ആരോപിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിരുന്ന ദില്ലി സർവ്വകലാശാല പ്രൊഫസർ ജി. എൻ സായിബാബയെ വെറുതെവിട്ടു. 2022 ൽ സായിബാബയെ ബോംബെ ഹൈക്കോടതി കേസിൽ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽ മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയതോടെ ഇദ്ദേഹത്തിന്റെ മോചനം വൈകിയിരുന്നു. പിന്നാലെ കേസിൽ മറ്റൊരു ബെഞ്ചിൽ വാദം കേൾക്കാൻ സുപ്രീംകോടതി നിർദേശിച്ചു. ഇതേ തുടർന്ന് ബോംബെ ഹൈക്കോടതിയുടെ നാ​ഗ്പൂർ ബെഞ്ചാണ് വാദം കേട്ടത്. കേസിൽ വാദം കേട്ട ബോംബെ ഹൈക്കോടതി സായിബാബയടക്കം അഞ്ചു പേരെ വെറുതെ വിടുകയായിരുന്നു.
Previous Post Next Post