പാളത്തിൽ പണി: നാല്‌ ട്രെയിനുകൾ റദ്ദാക്കി

പാളത്തിൽ പണി: നാല്‌ ട്രെയിനുകൾ റദ്ദാക്കി

നിർമാണപ്രവൃത്തി നടക്കുന്നതിനാൽ തിരുവനന്തപുരം ഡിവിഷന്‌ കീഴിൽ ട്രെയിൻ നിയന്ത്രണം. നാല്‌ ട്രെയിനുകൾ വെള്ളിയാഴ്‌ച റദ്ദാക്കി. ഗുരുവായൂർ-ചെന്നൈ എഗ്‌മൂർ എക്‌സ്‌പ്രസ്‌ (16128) എട്ടുമുതൽ പത്തുവരെയും തുടർന്ന്‌ ഒന്നിടവിട്ട ദിവസങ്ങളിൽ 22 വരെയും ‌തുടർന്ന്‌ 23, 24, 28 , 29, 30, മെയ്‌ ഒന്ന്‌ തീയതികളിലും കോട്ടയം വഴിയാകും സർവീസ്‌ നടത്തുക.

റദ്ദാക്കിയ ട്രെയിനുകൾ
●എറണാകുളം-കോട്ടയം പാസഞ്ചർ (06453), കോട്ടയം- എറണാകുളം പാസഞ്ചർ (06434), ഷൊർണൂർ-എറണാകുളം ജങ്‌ഷൻ മെമു (06017), എറണാകുളം ജങ്‌ഷൻ-ഷൊർണൂർ മെമു (06018) എന്നിവ വെള്ളിയാഴ്‌ച റദ്ദാക്കി.

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ
●ചെന്നൈ എഗ്‌മൂർ-ഗുരുവായൂർ എക്‌സ്‌പ്രസ്‌ (16127) വ്യാഴാഴ്‌ച എറണാകുളത്ത്‌ സർവീസ്‌ അവസാനിപ്പിക്കും
●ഗുരുവായൂർ-ചെന്നൈ എഗ്‌മൂർ എക്‌സ്‌പ്രസ്‌ (16128) വെള്ളിയാഴ്‌ച എറണാകുളത്തുനിന്നാകും പുറപ്പെടുക. 
●ഗുരുവായൂർ-തിരുവനന്തപുരം സെൻട്രൽ ഇന്റർസിറ്റി എക്‌സ്‌പ്രസ്‌ (16341) വെള്ളിയാഴ്‌ച എറണാകുളത്തുനിന്നാകും പുറപ്പെടുക
●തിരുവനന്തപുരം സെൻട്രൽ-ഗുരുവായൂർ ഇന്റർസിറ്റി എക്‌സ്‌പ്രസ്‌ (16342) വ്യാഴാഴ്‌ച എറണാകുളത്ത്‌ യാത്ര അവസാനിപ്പിക്കും. 
●കാരയ്ക്കൽ-എറണാകുളം എക്‌സ്‌പ്രസ്‌ (16187) വ്യാഴാഴ്‌ച പാലക്കാട്‌ യാത്ര അവസാനിപ്പിക്കും
●എറണാകുളം-കാരയ്ക്കൽ എക്‌സ്‌പ്രസ്‌ (16188) ശനിയാഴ്‌ച പാലക്കാട്‌ നിന്നാകും പുറപ്പെടുക.
●ഗുരുവായൂർ-മധുര എക്‌സ്‌പ്രസ്‌ (16328) വെള്ളിയാഴ്‌ച എറണാകുളത്തുനിന്നാകും പുറപ്പെടുക
●വ്യാഴാഴ്‌ചയുള്ള മധുര-ഗുരുവായൂർ എക്‌സ്‌പ്രസ്‌ (16327) എറണാകുളംവരെ
Previous Post Next Post