മഴക്ക് വേണ്ടിയുള്ള പ്രാർത്ഥന മെയ് 5 ഞായർ കാലത്ത് 7.30ന് മാറഞ്ചേരി പാലസ് അങ്കണത്തിൽ നടക്കും

മഴക്ക് വേണ്ടിയുള്ള പ്രാർത്ഥന മെയ് 5 ഞായർ കാലത്ത് 7.30ന് മാറഞ്ചേരി പാലസ് അങ്കണത്തിൽ നടക്കും
മാറഞ്ചേരി: രൂക്ഷമായ വരൾച്ചയുടെ പശ്ചാത്തലത്തിൽ ഒരുമ മാറഞ്ചേരിയുടെ ആഭിമുഖ്യത്തിൽ മുഴുവൻ വിശ്വാസികളെയും പങ്കെടുപ്പിച്ച് മഴക്ക് വേണ്ടിയുള്ള നമസ്കാരവും പ്രാർത്ഥനയും നടത്തുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.മെയ് 5 ഞായർ കാലത്ത് 7.30 ന് മാറഞ്ചേരി പാലസ് ഓഡിറ്റോറിയം അങ്കണത്തിലാണ് പ്രാർത്ഥന സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രവാചകൻ ചെയ്തതിൻ്റെ മാതൃക പിൻപറ്റിക്കൊണ്ടാണ് മഴക്ക് വേണ്ടിയുള്ള ഈ പ്രാർത്ഥനാ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.വടമുക്ക് ജൗഹർ പള്ളി ഖത്തീബ് ഹബീബ് മൗലവി ആലപ്പുഴ പ്രാർത്ഥനക്കും നമസ്കാരത്തിനും നേതൃത്വം നൽകും.സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.പങ്കെടുക്കുന്നവർ വുദു ചെയ്ത് മുസല്ലയുമായി എത്തണമെന്നും മുഴുവൻ വിശ്വാസികളും ഈ പ്രാർത്ഥനാ സംഗമത്തിൽ പങ്കെടുക്കണമെന്നും ഭാരവാഹികൾ പറഞ്ഞു.ഒരുമയുടെ നേതൃത്വത്തിൽ ഈ വർഷം ഹജിന് പോകുന്നവർക്കായി മെയ് 10 ന് വൈകുന്നേരം 4 മണിക്ക് പാലസ് ഓഡിറ്റോറിയത്തിൽ യാത്രയയപ്പ് നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.ഒരുമ ചെയർമാൻ ഇ.എം. മുഹമ്മദ് ജനറൽ കൺവീനർ എ. അബ്ദുൾ ലത്തീഫ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ഏ.ടി. അലി, എൻ.കെ.എ. റഹീം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു
Previous Post Next Post