തൃശൂരില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായെന്ന് കെ മുരളീധരന്‍

തൃശൂരില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായെന്ന് കെ മുരളീധരന്‍
തിരുവനന്തപുരം | തൃശൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ച വരുത്തിയതായി കെ മുരളീധരന്‍. കെപിസിസി യോഗത്തിലാണ് തൃശ്ശൂരില്‍ വീഴ്ചയുണ്ടായെന്ന് മുരളീധരന്‍ വിമര്‍ശനം ഉന്നയിച്ചത്.

തൃശ്ശൂരിലെ മുതിര്‍ന്ന നേതാക്കളായ മുന്‍ എംപി ടി എന്‍ പ്രതാപനെയും ഡിസിസി അധ്യക്ഷന്‍ ജോസ് വെള്ളൂരിനെയും മുരളീധരന്‍ പേരെടുത്ത് വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് ചെലവ് ഇരട്ടിയായെന്നും ചില നേതാക്കള്‍ക്ക് പണത്തോട് ആര്‍ത്തിയാണെന്നും തൃശ്ശൂരിലെ സ്ഥാനാര്‍ത്ഥിയായിരുന്ന മുരളീധരന്‍ കുറ്റപ്പെടുത്തി.

സംഘടനാ ചുമതലയുളള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുളള ദീപാദാസ് മുന്‍ഷി, കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗങ്ങള്‍ അടക്കം പങ്കെടുത്ത യോഗത്തിലാണ് കെ മുരളീധരന്‍ വിമര്‍ശനമുന്നയിച്ചത്.
Previous Post Next Post