കലാസാഗർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

കലാസാഗർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതു വാൾ ജന്മശതാബ്ദിയോടനുബന്ധിച്ച് ഏർപ്പെടുത്തിയ ‘കലാസാഗർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കലാനിലയം ഗോപി (കഥകളി വേഷം), കലാമണ്ഡലം സുകുമാരൻ (സംഗീതം), കോട്ടക്കൽ വിജയരാഘവൻ (ചെണ്ട), മാർഗി രത്നാകരൻ (മദ്ദളം), മാർ ഗി രവീന്ദ്രൻ നായർ (ചുട്ടി), രഞ്ജിത് തൃപ്പൂണിത്തുറ (ഓട്ടൻതുള്ളൽ), കലാമണ്ഡലം കനകകുമാർ (ചാ ക്യാർകുത്ത്), സരിത കൃഷ്ണകുമാർ (കൂടിയാട്ടം), കലാമണ്ഡലം കവിത കൃഷ്ണകുമാർ (മോഹിനിയാട്ടം), സരിത കലാക്ഷേത്ര (ഭരതനാട്യം), കലാമണ്ഡലം ശ്രീരേഖ ജി നായർ (കുച്ചിപ്പുടി ), ആറങ്ങോട്ടുകര ശിവൻ (തായമ്പക), കല്ലുവഴി ബാബു (തിമില), കലേക്കുളങ്ങര ബാബു (മദ്ദളം), ആർ തുറവൂർ വിനീഷ് കമ്മ ത്ത് (ഇടക്ക് ), കാട്ടുകുളം ജയൻ (ഇലത്താളം), തൃപ്പാളൂർ ശിവൻ (കൊമ്പ് ) എന്നിവർക്കാണ് പുരസ്കാരങ്ങൾ.

കലാപ്രേമികളിൽനിന്നുള്ള നാമ നിർദേശപ്രകാരമാണ് പുരസ്ക‌ാരം ജേതാക്കളെ തെരഞ്ഞെടുത്തത്. 28ന് കേരള കലാമണ്ഡലം, കേന്ദ്ര സാംസ്കാരിക വകുപ്പ് എന്നിവയു ടെ സഹകരണത്തോടെ ചെറുതുരുത്തി കലാമണ്ഡലം നിള ക്യാമ്പസിൽ
നടക്കുന്ന ഒരു പിറന്നാ ളിന്റെ ഓർമ്മക്ക് സ്മൃതിസ മ്മേളനത്തിൽ പുരസ്‌കാര ങ്ങൾ വിതരണം ചെയ്യുമെന്ന് സെക്രട്ടറി പൊതുവാൾ അറിയിച്ചു.
Previous Post Next Post