തിരുവനന്തപുരത്തും ആലപ്പുഴയിലും കടലാക്രമണം ; തീരദേശത്തുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചു

തിരുവനന്തപുരത്തും ആലപ്പുഴയിലും കടലാക്രമണം ; തീരദേശത്തുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചു
തിരുവനന്തപുരം | തിരുവനന്തപുരത്ത് രൂക്ഷമായ കടലാക്രമണം. കടലാക്രമത്തില്‍ ശക്തമായ തിരമാല റോഡിലേക്ക് കയറി. തിരുവനന്തപുരം അഞ്ചുതെങ്ങിന് സമീപമാണ് ഇന്നലെ രാത്രിയോടെ രൂക്ഷമായ കടലാക്രമണം ഉണ്ടായത്.

കടലാക്രമണത്തെതുടര്‍ന്ന് മൂന്ന് വീടുകളിലുള്ളവരെ ഒഴിപ്പിച്ചു. ഇവരെ ബന്ധുവീടുകളിലേക്ക് മാറ്റി. ആലപ്പുഴ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പത്താം വാര്‍ഡിലും ഇന്നലെ രാത്രി നേരിയ തോതില്‍ കടല്‍ കയറി. മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
Previous Post Next Post