എടപ്പാളില്‍ മഴയ്ക്കു വേണ്ടി പ്രാർത്ഥനയും നമസ്ക്കാരവും നടത്തി

എടപ്പാളില്‍ മഴയ്ക്കു വേണ്ടി പ്രാർത്ഥനയും നമസ്ക്കാരവും നടത്തി
എടപ്പാൾ: നാട്ടിൽ മനുഷ്യരും മറ്റു ജീവജാലങ്ങളും കടുത്ത ചൂട് താങ്ങാനാവാതെ പ്രയാസപ്പെടുകയും
മഴയില്ലാതെ കടുത്ത വരൾച്ച അനുഭവിക്കുകയും ചെയ്യുന്ന പ്രത്യേക സാഹചര്യത്തിൽ
എടപ്പാൾ സലഫി മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഴയ്ക്കു വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയും നമസ്ക്കാരവും നടന്നു.എമിറേറ്റ്സ് കോമ്പൗണ്ടിൽ നടന്ന നമസ്കാരത്തിനും പ്രാർത്ഥനക്കും അബ്ദുൽ മജീദ് സുഹരി നേതൃത്വം നൽകി. ദൈവത്തെ ഓർക്കുകയും
പാപങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും
അഹങ്കാരവും ദുർവ്യയവും
ധൂർത്തും ഒഴിവാക്കി ജീവിതം ക്രമപ്പെടുത്തണമെന്ന് നമസ്കാര ശേഷം നടന്ന ഖുതുബ പ്രഭാഷണത്തിൽ
അദ്ദേഹം ആവശ്യപ്പെട്ടു.
സ്ത്രീകളും കുട്ടികളുമടക്കം
നിരവധി വിശ്വാസികൾ
പ്രാർത്ഥനകളിൽ പങ്കാളികളായി.
Previous Post Next Post