അബുദബിയില്‍ നിന്നും കാണാതായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
അബൂദബി | അബുദബിയില്‍ നിന്നും കാണാതായ ചാവക്കാട് ഒരുമനയൂര്‍ സ്വദേശികാളത്ത് സലീമിന്റെ മകന്‍ ഷെമിലിനെ മരിച്ച നിലയില്‍ കണ്ടെത്തി.ഇരുപത്തിയാറ് വയസായിരുന്നു.
മുസഫ മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ യുവാവ് താമസച്ചിരുന്ന കെട്ടിടത്തിന് അടുത്തുള്ള കെട്ടിടത്തില്‍ നിന്നാണ് ഷെമീലിന്റെ മൃതദേഹം കണ്ടെത്തിയത്. വിവരം അറിഞ്ഞു സ്ഥലത്ത് എത്തിയ പോലീസ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
മാര്‍ച്ച് 31മുതലാണ് യുവാവിനെ കാണാതായത്. എം കോം ബിരുദധാരിയായ യുവാവ് കാര്‍ഡിഫ് ജനറല്‍ ട്രാന്‍സ്‌പോര്‍ട്ട് എന്ന സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു.മാതാവ് : സെഫീനത്ത്.