കടുത്ത ചൂട് 'നാടെങ്ങും ദാഹജലത്തിനായി നെട്ടോട്ടം വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥയില്‍ ശുദ്ധജലം പാഴാവുന്നത് പതിവാകുന്നു

കടുത്ത ചൂട് 'നാടെങ്ങും ദാഹജലത്തിനായി നെട്ടോട്ടം വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥയില്‍ ശുദ്ധജലം പാഴാവുന്നത് പതിവാകുന്നു
ചങ്ങരംകുളം:കടുത്ത ചൂടില്‍ തണ്ണീര്‍ തടങ്ങളും കിണറുകളും വറ്റിവരണ്ടതോട നാടെങ്ങും ദാഹജലത്തിനായി നെട്ടോട്ടത്തിലാണ്.ഇതിനിടെയാണ് വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥയില്‍ പല സ്ഥലത്തും ശുദ്ധജലം പാഴാവുന്നത്.ആലംകോട് പഞ്ചായത്തിലെ ചിയ്യാനൂരില്‍ ആണ് ഇത്തരത്തില്‍ ശദ്ധജലം പാഴാവുന്നത്.ആലംകോട് ഹെല്‍ത്ത് സെന്ററിന് സമീപത്തെ ജനങ്ങള്‍ വെള്ളമെടുക്കാന്‍ ഉപയോഗിക്കുന്ന പൈപ്പ് തകര്‍ന്നിട്ട് വര്‍ഷങ്ങളായി.ഇവിടെ വെള്ളം വിതരണം ചെയ്യുന്ന സമയങ്ങളില്‍ വെള്ളം റോഡിലൂടെ ഒഴുകുന്നത് പതിവ് കാഴ്ചയാണ്.അല്‍പം മുന്നോട്ട് നീങ്ങി ചിയ്യാനൂര്‍ മദ്രസ എത്തുന്നതിന് മുമ്പായി ദിവസങ്ങളായി പൈപ്പ് പൊട്ടി വലിയ രീതിയില്‍ ജലം റോഡിലേക്ക് ഒഴുകുന്നുണ്ട്.ബിഎസ്എന്‍എല്‍ സ്ഥാപിച്ച പോസ്റ്റിനുള്ളിലൂടെയാണ് ഇവിടെ ജലം റോഡിലേക്ക് ഒഴുകുന്നത്.പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ ജലം പാഴാവുന്നത് പതിവ് കാഴ്ചയാണ്.പല സ്ഥലത്തും ജലവിതരണം ചെയ്യുന്ന പൈപ്പുകളും ടാപ്പുകളും പൊട്ടി പൊളിഞ്ഞ നിലയിലാണ്.ജലജീവന്‍ പദ്ധയുടെ ഭാഗമായി പലയിടത്തും പുതിയ പൈപ്പുകള്‍ സ്ഥാപിച്ചെങ്കിലും കാലങ്ങളായി വേനല്‍ കാലങ്ങളില്‍ കുടിവെള്ള ക്ഷാമമുള്ള പ്രദേശങ്ങളില്‍ ഉപയോഗിച്ചിരുന്ന ടാപ്പുകള്‍ ഒന്നും അറ്റകുറ്റ പണികള്‍ പോലും നടത്തിയിട്ടില്ല.സംസ്ഥാനം സമാനതകളില്ലാത്ത ചൂടിനെയും വരള്‍ച്ചയെയും അഭിമുഖീകരിക്കൂന്ന സാഹചര്യത്തില്‍ വാട്ടര്‍ അതോറിറ്റി കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ജലക്ഷാമമുള്ള പ്രദേശങ്ങളില്‍ വെള്ളം എത്തിക്കുന്നതിന് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്നുമാണ് ജനങ്ങളുടെ ആവശ്യം
Previous Post Next Post