സൗജന്യ നേത്രപരിശോധന – തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി
സൗജന്യ നേത്രപരിശോധന – തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി. പഴഞ്ഞി ഐനൂര്‍ നൂറുല്‍ ഹുദ ജുമാ മസ്ജിദും കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദി ഐ ഫൗണ്ടേഷനും ചേര്‍ന്നാണ് സൗജന്യ ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിന്റെ ഉദ്ഘാടനം കാട്ടകാമ്പാല്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മിന്റോ റെനി നിര്‍വ്വഹിച്ചു. മഹല്ല് പ്രസിഡണ്ട് ടി.എ ഫൈസല്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം കെ.ടി ഷാജന്‍ മാസ്റ്റര്‍, മഹല്ല് സെക്രട്ടറി കബീര്‍ വാക്കയില്‍, ഐ ഫൗണ്ടേഷന്‍ പി.ആര്‍ ഒ മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു. നേത്രസംബന്ധമായ പരിശോധനകളും ശസ്ത്രക്രിയ വേണ്ടവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും ഫൗണ്ടേഷനിലെ വിദഗ്ദ ഡോക്ടര്‍മാര്‍ നല്‍കി. പള്ളി മദ്രസ ഹാളില്‍ നടന്ന ക്യാമ്പിന് വൈസ് പ്രസിഡന്റ് മുസ്തഫ പൂതൂര്‍, മഹല്ല് ചെയര്‍മാന്‍ എന്‍ കെ എസ് കുഞ്ഞുമുഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.