നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ രാഹുല്‍ ഗാന്ധി റായ്ബറേലിയിലേക്ക്; റോഡ് ഷോ നടത്തും

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ രാഹുല്‍ ഗാന്ധി റായ്ബറേലിയിലേക്ക്; റോഡ് ഷോ നടത്തും
ന്യൂഡല്‍ഹി | ലോക്സഭ തിരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന് പിറകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ നിന്നും റായ്ബറേലിയിലേക്ക് പുറപ്പെട്ടു. സോണിയാ ഗാന്ധിയും രാഹുലിനൊപ്പമുണ്ട്. രാവിലെ 11 മണിക്ക് ന് രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

പത്രികാ സമര്‍പ്പണ വേളയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണു ഗോപാല്‍, യുപിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ സംബന്ധിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനു പിന്നാലെ റായ്ബറേലിയില്‍ രാഹുല്‍ റോഡ്ഷോയും നടത്തും.

അതേസമയം തോല്‍വി ഭയന്നാണ് അമേഠിയില്‍ നിന്നും രാഹുല്‍ ഗാന്ധി ഒളിച്ചോടിയതെന്ന് ബിജെപി ആരോപിച്ചു.
Previous Post Next Post