മഹാരാജാസ് കോളജില്‍ കെഎസ്‌യു പ്രവര്‍ത്തകനു നേരെ മര്‍ദനം;എട്ട് എസ്എഫ്‌ഐക്കാര്‍ക്കെതിരെ കേസ്
കൊച്ചി | എറണാകുളം മഹാരാജാസ് കോളജില്‍ കെഎസ്‌യു പ്രവര്‍ത്തകനെ മര്‍ദിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു.മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിയും യൂണിയന്‍ പ്രതിനിധിയുമായ അഫാമിനെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചത്.
വ്യാഴാഴ്ച രാത്രിയുണ്ടായ സംഭവത്തില്‍ എട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.കോളജ് ഹോസ്റ്റലിന് സമീപത്ത് ചായക്കുടിക്കാന്‍ പോയപ്പോഴാണ് അഫാമിനെ ബൈക്കിലെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്.