അൻവറിൻ്റെ ചികിത്സക്കായി അക്കിക്കാവ് ഡി സി പ്രിൻ്റ് ഷോപ്പ് മാനേജ്മെൻ്റിൻ്റെയും ജീവനക്കാരുടെയും കൈത്താങ്ങ്

അൻവറിൻ്റെ ചികിത്സക്കായി അക്കിക്കാവ് ഡി സി പ്രിൻ്റ് ഷോപ്പ് മാനേജ്മെൻ്റിൻ്റെയും ജീവനക്കാരുടെയും കൈത്താങ്ങ് 

പെരുമ്പിലാവ് :- ഇരു വൃക്കകളും തകരാറിലായതിനെ തുടർന്ന് കിഡ്നി മാറ്റിവെക്കൽ ശസ്ത്ര ക്രിയക്കായി ചികിത്സാ സഹായം തേടുന്ന പരുവക്കുന്ന് സ്വദേശി പണിക്ക വീട്ടിൽ അൻവറിന്നായി അക്കിക്കാവിലെ ഡി സി പ്രിൻ്റ് ഷോപ്പ് മാനേജ്മെൻ്റിൻ്റെയും ജീവനക്കാരുടെയും കൈത്താങ്ങ് . ഇവരിൽ നിന്നും നിന്നും സമാഹരിച്ച തുക കൈമാറി . ഡിസി പ്രിൻ്റ് മാനേജർ പി ആർ രെൻജീഷിൽ നിന്നും സാന്ത്വനം പെയിൻ ആൻ്റ് പാലിയേറ്റിവ് പ്രസിഡൻ്റ് ഉസ്മാൻ കല്ലാട്ടയിൽ തുക ഏറ്റുവാങ്ങി . സാന്ത്വനം സെക്രട്ടറി രാഘേഷ് പി രാഘവൻ , വൈസ് പ്രസിഡൻ്റ് എം.എ. കമറുദീൻ, ഡിസി പ്രിൻ്റ് ഷോപ്പിലെ ജീവനക്കാരായ നിഷാദ് ചെറുള്ളി, വൈശാഘ് പി.വി, വേശു അകതിയൂർ , റ്റി.വി. ബുഷറ എന്നിവർ പങ്കെടുത്തു. 
 ഭാര്യയും വിദ്യാർത്ഥികളായ രണ്ട് മക്കളുമടങ്ങിയ അൻവറിന് ചികിത്സിക്കാൻ വരുമാനമില്ലാതെ കഷ്ടപ്പെടുകയാണ്. അൻവറി പ്പോൾ കോഴിക്കോട് ഇക്റഅ ആശുപത്രിയിൽ ചികിത്സതേടുകയും ശസ്ത്രക്രിയക്കായി സഹോദരൻ കിഡ്നി നൽകാമെന്നും ഏറ്റിരിക്കയാണ് എന്നാൽ അൻവറിന് കിഡ്നി മാറ്റി വെക്കുന്നതിനായി 15 ലക്ഷത്തോളം രൂപ ചില വുവരും. സാന്ത്വനം പാലിയേറ്റീവ് സെന്ററിലെ 
 സഹപ്രവർത്തകരുടെയും മറ്റും സഹായത്താലാണു ഇതുവരെ ചികിത്സകൾ നടന്നത്. ഉദാരമതികൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം .
Previous Post Next Post