വടക്കേക്കാട് കൊമ്പത്തേൽപ്പടിയിൽ വീട്ടമ്മ കണ്ടത് പുലിയല്ല, കാട്ടുപൂച്ചയെന്ന് ഫോറസ്റ്റ്

വടക്കേക്കാട് കൊമ്പത്തേൽപ്പടിയിൽ വീട്ടമ്മ കണ്ടത് പുലിയല്ല, കാട്ടുപൂച്ചയെന്ന് ഫോറസ്റ്റ്
പുന്നയൂർക്കുളം:വടക്കേക്കാട്
കൊമ്പത്തേൽപ്പടിയിൽ പുലിയെ കണ്ടതായി അഭ്യൂഹം പരന്നതിനെ തുടർന്ന് എരുമപ്പെട്ടി ഫോറസ്റ്റ് ഓഫീസർ സ്ഥലത്തെത്തി പരിശോധന നടത്തി.സ്ഥലത്ത് കണ്ടത് കാട്ടുപൂച്ചയാണെന്ന നിഗമനത്തിലാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ.എരുമപ്പെട്ടി ഫോറസ്റ്റ് ഓഫീസർ ഗീവറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ശനിയാഴ്ച രാവിലെ 10 മണിയോടെ സ്ഥലത്ത് പരിശോധനക്കെത്തിയത്.
വ്യാഴാഴ്ച രാത്രി 11.15 ഓടെ കൊമ്പത്തേൽപ്പടിക്ക് കിഴക്കു ഭാഗം കല്ലൂർ മതിലകത്ത് അക്ബറിൻ്റെ വീടിനു സമീപത്താണ് പുലിയെന്ന് തോന്നിക്കുന്ന രൂപത്തിലുള്ള ജീവിയെകണ്ടത്.അക്ബറിൻ്റെ ഭാര്യ സെബീനയാണ് ജീവിയെ കണ്ടത്.രാത്രിയിൽ കരണ്ട് പോയതിനെ തുടർന്ന് വീട്ടുകാർ വാതലടച്ച് വീടിനകത്തായിരുന്നു. ഈ സമയം നായ്ക്കൾ ശക്തമായി കുരക്കുന്നുണ്ടായിരുന്നു.കുറച്ച് കഴിഞ്ഞ് കരണ്ട് വന്നപ്പോൾ വാതിൽ തുറന്ന് നായ്ക്കൾ കുരക്കുന്നതെന്തിനാണെന്ന് നോക്കിയപ്പോഴാണ് വീടിനു മുന്നിലെ തറയിൽ പുലിയോട് സാദൃശ്യമുള്ള ജീവി നില്ക്കുന്നത് കണ്ടത്.ജീവിയെ കണ്ട് പേടിച്ചു നിന്ന സെബീനയുടെ മുന്നിലേക്ക് തറയുടെ മുകളിൽ നിന്ന് ജീവി ചാടിയെങ്കിലും പെട്ടന്നു തന്നെ സെബീന വീടിനകത്ത് കയറി വാതിലടച്ചു.തുടർന്ന് ബന്ധുക്കളെയും പൊലീസിലും വിവരമറിയിച്ചു.പൊലീസ് എത്തി അന്വേഷിച്ചെങ്കിലും അസ്വഭാവികമായി ഒന്നും കണ്ടെത്തിയില്ല.പുലിയുടെതെന്ന് കരുതുന്ന കാൽപാടുകൾ സമീപത്തും തറയിലും പതിഞ്ഞിട്ടുണ്ടായിരുന്നു.
Previous Post Next Post