മഴക്ക് വേണ്ടിയുള്ള നമസ്ക്കാരം നാളെ ചങ്ങരംകുളത്ത്‌ നടക്കും

മഴക്ക് വേണ്ടിയുള്ള നമസ്ക്കാരം നാളെ 
ചങ്ങരംകുളത്ത്‌ നടക്കും
ചങ്ങരംകുളം: വിവിധ മുസ്ലിം സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നാളെ ചങ്ങരംകുളത്ത് മഴക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥന നടത്തും.നാളെ കാലത്ത് 6.30 ന് 
ചങ്ങരംകുളം സ്നേഹ ഓഡിറ്റോറിയത്തിന്റെ മുറ്റത്താണ്‌ നമസ്കാരം.നമസ്കാരത്തിനു ‌ 
എ വി അബ്ദുൽ ഹമീദ് ഫാറൂഖി നേതൃത്വം നൽകും. പിപിഎം അഷ്‌റഫ്‌ ചെയർമാനും ഷാനവാസ്‌ വട്ടത്തൂർ കൺവീനറുമായി
സംഘാടക സമിതി രൂപീകരിച്ചു.മുജാഹിദ്‌ സംഘടനകളും ജമാഅത്തെ ഇസ്ലാമിയും സംയുക്‌തമായാണ്‌ നമസ്കാരത്തിനു സംഘാടനം ചെയ്യുന്നത്‌.യോഗത്തിൽ പിപിഎം അഷ്‌റഫ്‌ അദ്ധ്യക്ഷത വഹിച്ചു. ഷാനവാസ്‌ വട്ടത്തൂർ, കുഞ്ഞഹമ്മദ്‌ പന്താവൂർ, എം വി അഷ്‌ റഫ്‌ മാസ്റ്റർ, എം അബ്ബാസലി, കെ അനസ്‌ യൂസഫ്‌ യാസീൻ, കെ അബ്ദുൽ ഹമീദ്‌, എം കെ അബ്ദുറഹ്മാൻ, പി എം ബഷീർ, അബ്ദുട്ടി വളയംകുളം, എൻ ഹമീദ്‌ പ്രസംഗിച്ചു.നമസ്കാരത്തിനു വരുന്ന കുടുംബങ്ങൾ വുളൂ ചെയ്ത്‌ മുസല്ലയുമായി വരണമെന്ന് സംഘാടകർ അറിയിച്ചു.
Previous Post Next Post