ഉപഭോഗം കുത്തനെ കൂടുന്നു; മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് കെ എസ് ഇ ബി

ഉപഭോഗം കുത്തനെ കൂടുന്നു; മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് കെ എസ് ഇ ബി
തിരുവനന്തപുരം | കടുത്ത ചൂടില്‍ വൈദ്യുതി ഉപഭോഗം വര്‍ധിച്ച സാഹചര്യത്തില്‍ മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് കെഎസ്ഇബി. ഉപഭോഗം കൂടിയ മേഖലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന കെഎസ്ഇബിയുടെ നിര്‍ദേശം വകപ്പ് മന്ത്രി മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യും. പീക്ക് സമയത്ത് ഉപഭോഗം കുറക്കാന്‍ വ്യവസായസ്ഥാപനങ്ങളോടും കെഎസ്ഇബി ആവശ്യപ്പെടും.

അതേ സമയം സംസ്ഥാന വ്യാപകമായ ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് ഇന്നലെ വൈദ്യുതിമന്ത്രി വിളിച്ച യോഗത്തില്‍ തീരകുമാനിച്ചിരുന്നു. അതിന് പകരമായി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രകാരം കെഎസ്ഇബി മുന്നോട്ട് വെക്കുന്നതാണ് മേഖലാ തിരിച്ചുള്ള നിയന്ത്രണം. ഉപഭോഗം കുത്തനെ കൂടിയ സ്ഥലങ്ങളിലാകും നിയന്ത്രണം ഏര്‍പ്പെടുത്തുക.

നിലവില്‍ മലബാറിലാണ് ഉപഭോഗം കൂടുതല്‍. ഒപ്പം ഉപഭോഗം കൂടിയ മേഖലകളിലെ വ്യവസായ സ്ഥാപനങ്ങളോട് പീക്ക് ടൈമില്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്താനും ആവശ്യപ്പെടും.വ്യാപാരസ്ഥാപനങ്ങള്‍ അടച്ചാലും പുറത്ത് പ്രവര്‍ത്തിക്കുന്ന അലങ്കാര വിളക്കുകളും ബോര്‍ഡുകളും ഓഫ് ചെയ്യാനും ആവശ്യപ്പെടും. എസിയുടെ ഉപഭോഗം കുറക്കാന്‍ ഗാര്‍ഹിക ഉപഭോക്താക്കളോടും നിര്‍ദ്ദേശിക്കും
Previous Post Next Post