കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ യുവതി പീഡനത്തിനിരയായതായി പരാതി

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ യുവതി പീഡനത്തിനിരയായതായി പരാതി
കോഴിക്കോട് | കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ യുവതി ലൈംഗിക പീഡനത്തിന് ഇരയായതായി പരാതി. 19 കാരിയാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്ലംബിംഗ് ജോലിക്ക് എത്തിയ നന്ദു എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
Previous Post Next Post