സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന
കൊച്ചി|സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 80 രൂപയാണ് ഉയര്‍ന്നത്. ഇന്നലെ പവന് 400 രൂപ കുറഞ്ഞിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നലത്തെ വില 52600 രൂപയായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 52,680 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ വര്‍ധിച്ച് 6585 രൂപയായി. കഴിഞ്ഞ ബുധനാഴ്ച പവന് 800 രൂപ കുറഞ്ഞിരുന്നു. അന്താരാഷ്ട്ര സ്വര്‍ണവിപണിയിലെ വില വര്‍ധനവാണ് സംസ്ഥാനത്തും സ്വര്‍ണ വില കൂടാനുള്ള കാരണം.