വിവാഹവാഗ്ദാനം നല്‍കിയ ലൈംഗികപീഡനം;കൊല്ലം സ്വദേശി അറസ്റ്റില്‍
പത്തനംതിട്ട | വീട്ടില്‍ അതിക്രമിച്ചകയറി യുവതിയെ ലൈംഗീക പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍. കൊല്ലം വടക്കന്‍ മൈനാഗപ്പള്ളി രാജാസുധ വീട്ടില്‍ മിഥുന്‍ രാജ് (28) ആണ് കൊടുമണ്‍ പോലീസിന്റെ പിടിയിലായത്. 2021 മേയിലാണ് വീട്ടില്‍ അതിക്രമിച്ചുകയറി ഇയാള്‍ യുവതിയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി പീഡിപ്പിച്ചത്. തുടര്‍ന്ന് ജൂലൈയില്‍ പ്രലോഭിപ്പിച്ചുകൊണ്ടുപോയി സൂര്യനെല്ലിയിലെ റിസോര്‍ട്ടില്‍ വച്ചു പലതവണ ലൈംഗികമായി പീഡിപ്പിച്ചു.