കടലാക്രമണം നേരിടുന്ന പാലപ്പെട്ടി പ്രദേശത്ത് ശാശ്വതവും ശാസ്ത്രീയവുമായ കടല്‍ ഭിത്തി സ്ഥാപിക്കണം: വെല്‍ഫെയര്‍ പാര്‍ട്ടി

കടലാക്രമണം നേരിടുന്ന പാലപ്പെട്ടി പ്രദേശത്ത് ശാശ്വതവും ശാസ്ത്രീയവുമായ കടല്‍ ഭിത്തി സ്ഥാപിക്കണം: വെല്‍ഫെയര്‍ പാര്‍ട്ടി


പൊന്നാനി:കടലാക്രമണം നേരിടുന്ന പാലപ്പെട്ടി പ്രദേശത്ത് ശാശ്വതവും ശാസ്ത്രീയവുമായ കടല്‍ ഭിത്തി സ്ഥാപിക്കണമെന്ന് വെല്‍ഫെയര്‍ ജില്ല ജനറല്‍ സെക്രട്ടറി കെ.വി.സഫീര്‍ ഷാ പ്രസതാവിച്ചു.



കഴിഞ്ഞ ദിവസങ്ങളില്‍ കടലാക്രമണം ഉണ്ടായ പാലപ്പെട്ടി അജ്‌മേര്‍ നഗര്‍, ബീച്ച്,തണ്ണിത്തുറ, വെളിയങ്കോട് പത്തുമുറി, എന്നീ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു വെല്‍ഫയര്‍ പാര്‍ട്ടി പ്രവര്‍ത്തകരോടൊപ്പം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. 



തീരമേഖലയിലെ വീടുകളിലേക്ക് വെള്ളം കയറിയത് മൂലവും കടലാക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാലും 50 ഓളം കുടുംബങ്ങള്‍ ബന്ധുവീട്ടിലേക്ക് കടല്‍ ഭിത്തി ഇല്ലാത്തത് മൂലമാണ് വീട്ടുകളിലേക്ക് വെള്ളം കയറിയത്.പത്തുമുറി മുതല്‍ കാപ്പിരിക്കാട് 4 കിലോമീറ്റര്‍ നീളത്തിലാണ് ഭിത്തി തകര്‍ന്നു കിടക്കുന്നത്.



രാത്രി സമയങ്ങളില്‍ കടല്‍ ശക്തമാകുന്നതിനോടൊപ്പം കാറ്റും വീശിയടിക്കുന്നതിനാല്‍ തീരദേശവാസികള്‍ ആശങ്കയോടെയാണ് കഴിയുന്നത്.


കടലാക്രമണത്തെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ വകയിരുത്തിയ 10 കോടി രൂപയുടെ കടല്‍ഭിത്തി നിര്‍മാണത്തിന്റെ നടപടികള്‍ ആരംഭിക്കാത്തതിലും കെട്ടിയ കടല്‍ഭിത്തി നിര്‍മാണം ശാസ്ത്രീയവും ശാശ്വത്വവുമായ രീതിയില്‍ നിര്‍മിക്കാത്തതിലും

പ്രതിഷേധിച്ച് നാട്ടുക്കാരെ സംഘടിപ്പിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി സമരത്തിന് നേതൃത്വം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.



തീരദേശത്ത് നിന്ന് വീടും ഭൂമിയും ഒഴിഞ്ഞ് നല്‍കാന്‍ സര്‍ക്കാര്‍ നടപ്പാക്കിയ പുനര്‍ഗേഹം പദ്ധതി

നല്‍കുന്ന നഷ്ടപരിഹാര തുക അപര്യപ്തമാണ്. കേവലം 10 ലക്ഷം രൂപക്ക് സ്ഥലം വാങ്ങി വീട് വെക്കാന്‍ കഴിയാത്തതിനാല്‍ ആളുകള്‍ക്ക് മാറി താമസിക്കാന്‍ കഴിയുന്നില്ല. പല വീടുകളും പാതി വഴിയില്‍ നില്‍ക്കുകയാണ്. അതിന് പുറമെ പല കുടുംബങ്ങളും ഈ പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റില്‍ പോലും ഉള്‍പ്പെട്ടിട്ടില്ല. ഇതിലെ കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും അന്വേഷിക്കണം.



ഒരോ കടലാക്രമണ സമയത്തും കടല്‍ ഭിത്തി നിര്‍മാണം ആരംഭിക്കുമെന്ന് വാഗ്ദനം മാത്രം നല്‍കി തീരദേശവാസികളെ വഞ്ചിക്കുന്ന പണി നന്ദകുമാര്‍ MLA അടക്കമുള്ളവര്‍ നിര്‍ത്തിവെക്കണം.



ഈ വാഗ്ദാനമല്ലാതെ കടപ്പുറത്ത് ഒരു കല്ല് പോലും ഇട്ടിട്ടില്ലെന്നും താല്‍ക്കാലികമായി ഷെല്‍ട്ടറോ വാടകയോ നല്‍കുന്നില്ലെന്നും

തീരദേശവാസികള്‍ നേതാക്കളോട് പരാതി പറഞു.

മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പൊന്നാനി, സി വി ഖലീല്‍, നൗഷാദ് യാഹൂ, മുസ്തഫ, സുലൈമാന്‍, ഹംസ, സുബൈദ, മൈമൂന, മജീദ് പാലപ്പെട്ടി എന്നിവര്‍ പങ്കെടുത്തു.
Previous Post Next Post