‘ഭഗത് സിങ്ങിനെ പോലെ തൂക്കിലേറാൻ തയാർ’: വാഹനറാലി നയിച്ച്, കേജ്‌രിവാൾ തിരികെ ജയിലിൽ
ന്യൂഡൽഹി∙വോട്ടെണ്ണൽ കഴിയുമ്പോൾ കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ ഉണ്ടാകില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. എക്സിറ്റ് പോളുകൾ കള്ളമാണ്.താൻ പ്രചാരണം നടത്തിയത് എഎപിക്ക് വേണ്ടിയല്ലെന്നും രാജ്യരക്ഷയ്ക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. തിഹാർ ജയിലിലേക്ക് മടങ്ങുന്നതിന് മുൻപായി പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.