നാട്ടുനന്മ'സുഗതകുമാരി വൃക്ഷസുരക്ഷ പുരസ്‌കാരം 4-ാം ക്ലാസുകാരി മിഴിക്ക്

നാട്ടുനന്മ'സുഗതകുമാരി വൃക്ഷസുരക്ഷ പുരസ്‌കാരം 
4-ാം ക്ലാസുകാരി മിഴിക്ക്
എടപ്പാള്‍:വിദ്യാർത്ഥികളിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിനായി എടപ്പാള്‍ നാട്ടുനന്മ ഏർപ്പെടുത്തിയ സുഗതകുമാരി വൃക്ഷ സുരക്ഷ പുരസ്കാരത്തിനു കാഞ്ഞിയൂർ എഎംഎല്‍പി സ്കൂളിലെ കെഎസ് മിഴി തിരഞ്ഞെടുക്കപ്പെട്ടു.ചേലക്കടവ് കുന്നത്ത് വീട്ടിൽ സതീഷ് അബിത ദമ്പതികളുടെ മകളാണ് 4-ാം ക്ലാസുകാരി മിഴി.പരിസ്ഥിതി ദിനാചാരണങ്ങളിൽ മുൻകാലങ്ങളിൽ വിദ്യാർഥികൾക്കായി നാട്ടുനന്മ വിതരണം ചെയ്ത വൃക്ഷതൈകൾ വെച്ച് പിടിപ്പിച്ചതിൽ മികവ് പുലർത്തിയവർക്കാണ് പുരസ്‌കാരം നൽകുന്നത്.150 ഓളം അപേക്ഷരിൽ നിന്നാണ് മിഴിയെ തിരഞ്ഞെടുത്തത്.പ്രോത്സാഹന ജേതാക്കളായി ശ്രീകൃപ ജിഎംയുപി സ്കൂൾ അംശകച്ചേരി,ആദിതേജ ജിഎഫ് യുപി സ്കൂൾ കടവനാട്.ആഗസ്റ്റ് മാസം കാഞ്ഞിയൂർ സ്കൂളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്‍കാരം നൽകും.
Previous Post Next Post