എമിറേറ്റ്സ് സ്‌കൈ കാര്‍ഗോ അഞ്ച് ബോയിംഗ് 777 ചരക്ക് വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കി

എമിറേറ്റ്സ് സ്‌കൈ കാര്‍ഗോ അഞ്ച് ബോയിംഗ് 777 ചരക്ക് വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കി
ദുബൈ| എമിറേറ്റ്സ് സ്‌കൈ കാര്‍ഗോ അഞ്ച് ബോയിംഗ് 777 ചരക്ക് വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കി. ഇതോടെ വലിയ ചരക്ക് വിമാനങ്ങളുടെ എണ്ണം 17 ആയി ഉയര്‍ന്നു. 2026 ഓടെ പ്രധാന ഡെക്ക് കാര്‍ഗോ ശേഷി 30 ശതമാനം വര്‍ധിക്കുമെന്ന് ദുബൈ എമിറേറ്റ്‌സ് എയര്‍ലൈന്‍ അധികൃതര്‍ പറഞ്ഞു. കാലതാമസം, സുരക്ഷ എന്നിങ്ങനെ ചരക്ക് ഗതാഗത മേഖലയിലെ വെല്ലുവിളികള്‍ തരണം ചെയ്യാനാണിത്.

ഈ നിക്ഷേപം ഉപഭോക്തൃ ആവശ്യം നിറവേറ്റാന്‍ പ്രാപ്തരാക്കുകയും ദീര്‍ഘകാല തന്ത്രപരമായ വളര്‍ച്ചാ പദ്ധതിയില്‍ ഒരു ചുവടുവെപ്പ് അടയാളപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവുമായ ശൈഖ് അഹ്്മദ് ബിന്‍ സഈദ് അല്‍ മക്തൂം പറഞ്ഞു.
Previous Post Next Post