'കനത്ത മഴ' സംസ്ഥാന പാതയില്‍ കോലിക്കരയില്‍ റോഡിലേക്ക് മരം വീണ് വലിയ ദുരന്തം ഒഴിവായി
കനത്ത കാറ്റിലും മഴയിലും കോലിക്കരയില്‍ റോഡിലേക്ക് മരം വീണ് വലിയ ദുരന്തം ഒഴിവായി.തിരക്കേറിയ കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ മലപ്പുറം ജില്ലാ അതിര്‍ത്തിയായ കോലിക്കരയില്‍ വ്യാഴാഴ്ച വൈകിയിട്ട് നാല് മണിയോടെയാണ് സംഭവം.റോഡരികില്‍ നിന്നിരുന്ന അക്കേഷ്യ മരമാണ് റോഡിലേക്ക് കടപുഴകി വീണത്.നിരവധി വാഹനങ്ങള്‍ പോകുന്ന തിരക്കേറിയ റോഡില്‍ അപകട സമയത്ത് വാഹനങ്ങള്‍ ഇല്ലാത്തത് കൊണ്ടാണ് തലനാരിഴക്ക് വലിയ ദുരന്തം ഒഴിവായത്.നാട്ടുകാര്‍ ചേര്‍ന്ന് മരക്കമ്പുകള്‍ വെട്ടിമാറ്റി ഗതാഗതതടസം ഒഴിവാക്കി.അപകടത്തെ തുടര്‍ന്ന് ഏറെ നേരം ഭാഗികമായി ഗതാഗതം മുടങ്ങി