ഉമ്മന്‍ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

ഉമ്മന്‍ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു
എടപ്പാൾ:മൃദുലമായ സമീപനവും എതിർ രാഷ്ട്രീയക്കാരോടുള്ള ശത്രുതയില്ലാത്ത നിലപാടുകളും ആണ് കേരള രാഷ്ട്രീയത്തിൽ ഉമ്മൻചാണ്ടിയെ വ്യത്യസ്തനാക്കിയത് എന്ന് വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം എ നജീബ് പറഞ്ഞു.ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ ശുക പുരം താഴത്തങ്ങാടിയിൽ നടത്തിയ ഉമ്മൻചാണ്ടി സ്മൃതി സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജനലക്ഷങ്ങളുടെ അംഗീകാരം നേടിയ ജനകീയനായ നേതാവിൻറെ ഓർമ്മകൾ എക്കാലത്തും മരണമില്ലാതെ നിലനിൽക്കുമെന്ന് എം എ നജീബ് ചൂണ്ടിക്കാട്ടി. ഹസ്സൻ ഫിറ്റ്വൽ അധ്യക്ഷനായിരുന്നു.ഷറഫുദ്ദീൻ കൊട്ടിലിൽ, ബാലൻ ശുക പൂരം, കെ പി അബ്ദുൽ ഗഫൂർ, കെ മുരളി, കെ മുഹമ്മദലി, പി നാരായണൻ, സി വി അലി തുടങ്ങിയവർ പ്രസംഗിച്ചു.ഉമ്മൻചാണ്ടിയുടെ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.
Previous Post Next Post