ഓണ്‍ലൈൻ മീഡിയകള്‍ക്ക് അക്രെഡിറ്റേഷൻ: നടപടികള്‍ ആരംഭിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ
കൊച്ചി: ഓണ്‍ലൈൻ മീഡിയകള്‍ക്ക് അക്രെഡിറ്റേഷൻ ഏർപ്പെടുത്താനുള്ള നടപടികള്‍ക്ക് തുടക്കമിട്ട് നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ.
രേഖകള്‍ സമർപ്പിക്കുന്നതിനുള്ള സമയം രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.
ഇതുവരെ 20-ഓളം ഓണ്‍ലൈൻ മീഡിയ അക്രെഡിറ്റേഷന് അപേക്ഷിച്ചു. കാൻചാനല്‍ മീഡിയയാണ് ആദ്യം അപേക്ഷ നല്‍കിയത്. അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സന്ദീപ് സേനൻ രേഖകള്‍ സ്വീകരിച്ചു. ജനറല്‍ബോഡിയിലെ സൂക്ഷ്മപരിശോധനയ്ക്കുശേഷമാകും അക്രെഡിറ്റേഷൻ നല്‍കുക. ഉദ്യം പോർട്ടലിന്റെയും ജി.എസ്.ടി.യുടെയും രജിസ്ട്രേഷൻ, ലോഗോ ട്രേഡ് മാർക്ക്, ഔദ്യോഗിക വെബ്സൈറ്റ് വിവരങ്ങള്‍ തുടങ്ങി കർശനമാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് അക്രെഡിറ്റേഷൻ അനുവദിക്കുന്നത്.

.jpg)