യുപിയില്‍ ചണ്ഡീഗഡ്-ദിബ്രുഗഡ് എക്സ്പ്രസ് പാളംതെറ്റി; നാല് മരണം, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
ലഖ്നൗ: ഉത്തർപ്രദേശിലെ ഗോണ്ടയില്‍ ട്രെയിൻ പാളംതെറ്റിയുണ്ടായ അപകടത്തില്‍ നാല് മരണം. 25 പേർക്ക് പരിക്കേറ്റു. 15904 നമ്ബർ ചണ്ഡീഗഡ്-ദിബ്രുഗഡ് എക്സ്പ്രസ് ആണ് അപകടത്തില്‍പ്പെട്ടത്.
അസമിലെ ദിബ്രുഗഡിലേക്കുള്ള യാത്രയിലായിരുന്ന ട്രെയിൻ മോട്ടിഗഞ്ച്- ജിലാഹി സ്റ്റേഷനുകള്‍ക്കിടയില്‍ പിക്കൗരയിലാണ് പാളംതെറ്റിയത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ബുധനാഴ്ച രാത്രി 11.35-നാണ് ചണ്ഡീഗഡില്‍നിന്നും ട്രെയില്‍ പുറപ്പെട്ടത്.
നാല് എസി കോച്ചുകള്‍ ഉള്‍പ്പടെ 12 കോച്ചുകള്‍ അപകടത്തില്‍പ്പെട്ടെന്നാണ് വിവരം. 15 ആംബുലൻസും 40 അംഗ മെഡിക്കല്‍ സംഘവും സ്ഥലത്തുണ്ട്. കൂടുതല്‍ ആംബുലൻസുകള്‍ അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു.