ക്ഷേത്രങ്ങളിൽ കർക്കിടക മാസാചരണങ്ങൾക്ക് തുടക്കമായി.
കർക്കിടക മാസാചരണങ്ങളുടെ ഭാഗമായി പ്രദേശത്തെ ക്ഷേത്രങ്ങളിൽ പ്രത്യേകം പൂജകൾക്കും വഴിപാടുകൾക്കും രാമായണ പാരായണങ്ങൾക്ക് തുടക്കമായി.
പുഴക്കര ശ്രീ ഭഗവതി ക്ഷേത്രത്തിൽ ക്ഷേത്രം മേൽശാന്തി ദേവേന്ദ്ര ശർമ്മയുടെ നേതൃത്വത്തിൽ മഹാമൃത്യുഞ്ജയ ഹോമം നടന്നു. കുഴപ്പുള്ളി ശിവക്ഷേത്രത്തിൽ കെ.പി.എസ് ഉണ്ണിയുടെ ഭക്തിപ്രഭാഷണവും അന്നദാനവും നടന്നു.