ചങ്ങരംകുളത്ത് വീട്ടമ്മയെ ആക്രമിച്ച് സ്വർണാഭരണം കവർന്ന സംഭവം കേസ് അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

ചങ്ങരംകുളത്ത് വീട്ടമ്മയെ ആക്രമിച്ച് സ്വർണാഭരണം കവർന്ന സംഭവം കേസ് അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്
ചങ്ങലംകുളം:ചങ്ങരംകുളത്ത് വീട്ടമ്മയെ ആക്രമിച്ച് സ്വർണാഭരണം കവർന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്.ചങ്ങരംകുളം സി ഐ ഷൈൻ എസിന്റെ നേതൃത്വത്തില്‍ തിരൂര്‍ ഡിവൈഎസ്പി ക്ക് കീഴിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസില്‍ അന്വേഷണം തുടങ്ങിയത്.വെള്ളിയാഴ്ച രാത്രി എട്ടര മണിയോടെയാണ് ചങ്ങരംകുളം ചിയ്യാനൂരില്‍ താമസിക്കുന്ന വട്ടപ്പറമ്പില്‍ മണികണ്ഠന്റെ ഭാര്യ പ്രമീളയുടെ നാലര പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല അക്രമികള്‍ കവര്‍ന്നത്.മാസ്കും ഗ്ളൗസും ധരിച്ച അപരിചിതരായ രണ്ട് പേര്‍ അപ്രതീക്ഷിതമായി അകത്തേക്ക് കയറുകയും കട്ടിലില്‍ കിടന്ന പ്രമീളയെ വായ പൊത്തിപ്പിടിച്ച് മാല കവരുകയായിരുന്നു.പ്രതിരോധിക്കാന്‍ ശ്രമിച്ചതോടെ കഴുത്തിന് പിടിച്ച് തിരിക്കുകയും ചെയ്തു.ശബ്ദം കേട്ട് വന്ന മകനെ റൂമിലേക്ക് മറിച്ചിട്ടാണ് സംഘം രക്ഷപ്പെട്ടത്.

മലപ്പുറത്ത് നിന്നെത്തിയ ഡോഗ് സ്ക്വാഡും,വിരലടയാള വിദഗ്തരും സംഭവ സ്ഥലത്ത് പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു.പ്രേദേശത്തെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്.
Previous Post Next Post