സിപിഎം ലെവി മാതൃക: എംപി-എംഎല്‍എമാരോട് ഓണറേറിയത്തിൻ്റെ വിഹിതം ആവശ്യപ്പെട്ട് എറണാകുളം ഡിസിസി

 സിപിഎം ലെവി മാതൃക: എംപി-എംഎല്‍എമാരോട് ഓണറേറിയത്തിൻ്റെ വിഹിതം ആവശ്യപ്പെട്ട് എറണാകുളം ഡിസിസി



കൊച്ചി: സിപിഎം മാതൃകയില്‍ എറണാകുളം ജില്ലയിലെ എംഎല്‍എമാരും എംപിമാരും അവർക്ക് ലഭിക്കുന്ന ഓണറേറിയത്തിൻ്റെ ഒരു വിഹിതം പാർട്ടിക്ക് നല്‍കണമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്.

അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജോർജ് ഈഡൻ്റെ അനുസ്മരണ ചടങ്ങിലാണ് എറണാകുളം ഡിസിസി പ്രസിഡൻ്റ് ഈ ആവശ്യം ഉന്നയിച്ചത്. മുൻപ് ജോർജ് ഈഡൻ ഇങ്ങനെ തുക പാര്‍ട്ടിക്ക് നല്‍കിയിരുന്നതായി അദ്ദേഹം പറഞ്ഞു. സിപിഎം ജനപ്രതിനിധികള്‍ കൃത്യമായി ലെവി നല്‍കാറുണ്ടെന്ന കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് അത് കോണ്‍ഗ്രസിൻ്റെ ജനപ്രതിനിധികളും മാതൃകയാക്കണമെന്ന് ഡിസിസി പ്രസിഡൻ്റ് പറഞ്ഞു.


ഈ ആവശ്യം യോഗത്തില്‍ തന്നെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ അംഗീകരിച്ചു. താൻ എല്ലാ മാസവും എറണാകുളം ഡിസിസിക്ക് ഇനി മുതല്‍ ഒരു വിഹിതം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ എല്ലാ ജനപ്രതിനിധികളും പാർട്ടിക്ക് തങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തിന്റെ ഒരു വിഹിതം നല്‍കണം. തുക പറയുന്നില്ല, അത് അവരവർക്ക് തീരുമാനിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.


Previous Post Next Post