കേരളത്തിന്‍റെ എയിംസില്‍ ആശയ കുഴപ്പമില്ല; സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കണമെന്ന് കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന്‍.
കൊച്ചി: കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യത്തില്‍ ഒരു ആശയ കുഴപ്പവും ഇല്ലെന്ന് കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ.
ഇക്കാര്യത്തില്‍ രാഷ്ട്രീയം പാടില്ല. സ്ഥലമേറ്റെടുത്ത് കൈമാറിയ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക നോട്ടിഫിക്കേഷനിലൂടെയാണ് നേരത്തെ എയിംസ് അനുവദിച്ചത്. കേരള സർക്കാർ സ്ഥലമേറ്റെടുപ്പ് നടപടികള്‍ പൂർത്തീകരിച്ചാല്‍ എയിംസ് അനുവദിക്കുന്നതിനുള്ള നടപടി കേന്ദ്രത്തിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് ജോർജ് കുര്യൻ കൊച്ചിയില്‍ വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

