ദേശീയ ഭരണഘടന ദിനത്തിൽ പ്രതിജ്ഞയും ആമുഖ വായനയും
വെളിയങ്കോട്: വെളിയങ്കോട് എംടിഎം കോളേജ് എൻ എസ് എസ് യൂണിറ്റും ലൈബ്രറി റീഡേഴ്സ് ക്ലബ്ബും സംയുക്തമായി ദേശീയ ഭരണഘടന ദിനം നവംബർ 26 ന് കോളേജ് കാമ്പസിൽ വെച്ച് ഭരണഘടനാ ആമുഖ വായനയും പ്രതിജ്ഞ ചൊല്ലലും സംഘടിപ്പിക്കുന്നു, പ്രിൻസിപ്പൽ ജോൺ ജോസഫ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എൻപി ആശിഖ് അധ്യക്ഷത വഹിക്കും. "ഹമാരാ സംവിധാൻ ഹമാരാ സമ്മാൻ" എന്ന ഇത്തവണത്തെ ദേശീയ ഭരണഘടന ദിന സന്ദേശത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം ഉണ്ടാക്കുക, ഭരണഘടനയെ അടുത്തറിയുക എന്നതാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

