കുന്നംകുളത്ത് വീട് കുത്തിതുറന്ന് വൻ കവർച്ച; 30 പവൻ സ്വർണം നഷ്ടപ്പെട്ടു

കുന്നംകുളത്ത് വീട് കുത്തിതുറന്ന് വൻ കവർച്ച; 30 പവൻ സ്വർണം നഷ്ടപ്പെട്ടു.



കുന്നംകുളം - തൃശ്ശൂർ റോഡിൽ വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ താമസിക്കുന്ന റിട്ട.സർവ്വേ സൂപ്രണ്ട് പരേതനായ ചന്ദ്രൻറെ വീട്ടിലാണ് മോഷണം നടന്നത്. ബുധനാഴ്ച്ച രാത്രിയാണ് മോഷണം നടന്നിട്ടുള്ളത്. വീട്ടിലെ താഴത്തെ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 30 പവനോളം സ്വർണമാണ് നഷ്ടപ്പെട്ടത്. ഭാര്യ പ്രീത മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവർ താഴത്തെ ഒരു മുറിയിൽ ഉണ്ടായിരുന്നുവെങ്കിലും ഒന്നും അറിഞ്ഞില്ല. ബന്ധുവീട്ടിൽ പോയിരുന്ന മകൻ ഇന്ന് രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. താഴത്തെ മുറികളിലെ അലമാരകളും മുകളിലെ മുറികളിലെ അലമാരകളും കുത്തിപ്പൊളിച്ച നിലയിലാണ്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കുന്നംകുളം പോലീസ് സ്ഥലത്തെത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Previous Post Next Post