പാറന്നൂർ കുരത്തിച്ചാൽ പാലം പുനർനിർമ്മാണം നടത്തുക, നെല്ല് സംഭരണ കേന്ദ്രം പ്രവർത്തന സഞ്ചമാക്കുക പ്രമേയവുമായി കോൺഗ്രസ് പാറന്നൂർ വാർഡ് സമ്മേളനം
കേച്ചേരി: ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും ഭരണഘടന ദുർബലപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്കെതിരെ അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി(AICC) ആഹ്വാനം ചെയ്ത ജയ് ബാപ്പു,ജയ് ഭീം. ജയ് സംവിധാൻ സമ്മേളനങ്ങളുടെ ഭാഗമായുള്ള ചൂണ്ടൽ മണ്ഡലത്തിലെ പാറന്നൂർ വാർഡ് സമ്മേളനനം സംഘടിപ്പിച്ചു. പതാക ഉയർത്തൽ, പുഷ്പാർച്ചന, അനുസ്മരണം, റാലി, പൊതുയോഗം, മുതിർന്ന പ്രവർത്തകരെ ആദരിക്കൽ, തുടങ്ങിയ പരിപാടികളോടെ നടന്ന സമ്മേളനത്തിലാണ് പത്ത് വർഷമായി സംസ്ഥാന ബഡ്ജറ്റിൽ കോടികൾ വകയിരുത്തിയിട്ടും ഇന്നും യാഥാർത്യമാകാത്ത പാറന്നൂർ കുരുത്തിച്ചാൽ പാലത്തിൻ്റെ പുനർനിർമ്മാണം ഉടൻ ആരംഭിക്കുക, ചൂണ്ടൽ പഞ്ചായത്ത് ഭരണസമിതി ലക്ഷങ്ങൾ ചിലവിട്ട് നിർമ്മാണം നടത്തിയിട്ടും വർഷങ്ങളായി തുറന്ന് പ്രവർത്തിക്കാത്ത പാറന്നൂർ നെല്ല് സംഭരണ കേന്ദ്രം പ്രവർത്തന സഞ്ചമാക്കുന്നതിന് നടപടികൾ സ്വീകരിക്കുക എന്നീ വിഷയങ്ങൾ ഉയർത്തി കാട്ടി പ്രമേയം അവതരിപ്പിച്ചത്. പാറന്നൂർ കപ്രശ്ശേരി പറമ്പിൽ നാരായണൻ വസതിയിൽ പ്രത്യേകം സഞ്ചമാക്കിയ എം.എ.സുബ്രഹ്മണ്യൻ നഗറിൽ നടന്ന സമ്മേളനം മുൻ ഡി.സി.സി പ്രസിഡണ്ട് ജോസ് വള്ളൂർ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് പ്രസിഡണ്ട് പി.വി. റാഫി അദ്ധ്യക്ഷനായി, കെ.പി.സി.സി. മീഡിയ പാനലിസ്റ്റ് അനൂപ് വി.ആർ മുഖ്യപ്രഭാഷാണം നടത്തി, കെ.പി.സി.സി. സെക്രട്ടറി സി.സി.ശ്രീകുമാർ മുഖ്യാതിഥിയായിരുന്നു. പാവറട്ടി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് സി.ജെ.സ്റ്റാൻലി, ചൂണ്ടൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ആർ.എം.ബഷീർ, ചൂണ്ടൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ആൻ്റോ പോൾ, എൻ.ഡി.സജിത്ത് കുമാർ, കോൺഗ്രസ് നേതാക്കളായ ജെയിംസ് .എ .കെ, ഷാജി.ഒ.എം, പ്രസാദ് യു.എം, ടോളി തരകൻ, സുജ ഷാജി, അമൽ കിഷോർ, അശോകൻ എം.എസ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

