കുന്നംകുളം പ്രസ്സ് ക്ലബ്ബിന്റെ അന്താരാഷ്ട്ര വനിതാദിനാചരണം നാളെ

കുന്നംകുളം പ്രസ്സ് ക്ലബ്ബിന്റെ അന്താരാഷ്ട്ര വനിതാദിനാചരണം നാളെ.



കുന്നംകുളം: പ്രസ്സ് ക്ലബ്ബിൻറെ അന്താരാഷ്ട്ര വനിതാദിനാചരണം നാളെ നടക്കും. കുന്നംകുളം നഗരസഭാ ചെയർപേഴ്സൺ സീതാരവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ അഡ്വ. ഷീബ ഫെസൽ മുഖ്യ പ്രഭാഷണം നടത്തും. കുന്നംകുളം നഗരസഭ കൗൺസിലർമാരായ മിഷ സെബാസ്റ്റ്യൻ, ഗീതാ ശശി, ബിന രവി തുടങ്ങിയവർ സംസാരിക്കും. പ്രസ് ക്ലബ് പ്രസിഡണ്ട് ജോസ് മാളിയേക്കൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ. സെക്രട്ടറി മുഹമ്മദ് അജ്മൽ, ട്രഷറർ മുകേഷ്, വൈസ് പ്രസിഡണ്ട് ജിജോ തരകൻ, ജോ. സെക്രട്ടറി കെകെ നിഖിൽ തുടങ്ങിയവർ സംസാരിക്കും.



Previous Post Next Post