ചാട്ടുകുളം ഉദ്ഘാടനം ഒക്ടോബർ 28 ന്; സംഘാടക സമിതി രൂപീകരിച്ചു.

ചാട്ടുകുളം ഉദ്ഘാടനം ഒക്ടോബർ 28 ന്; സംഘാടക സമിതി രൂപീകരിച്ചു.



കുന്നംകുളം: ചാട്ടുകുളം ഉദ്ഘാടനം ഒക്ടോബർ 28 ന്; സംഘാടക സമിതി രൂപീകരിച്ചു.


കുന്നംകുളം നഗരസഭയിലെ ചാവക്കാട്-വടക്കാഞ്ചേരി റോഡിനോട് ചേര്‍ന്ന മനോഹരമായി നവീകരിച്ച ചാട്ടുകുളം ഒക്ടോബർ 28 ന് 12 മണിക്ക് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഔദ്യോഗികമായി ജനങ്ങൾക്ക് സമർപ്പിക്കും. എ സി മൊയ്തീൻ എംഎൽഎ അധ്യക്ഷത വഹിക്കും.


ഉദ്ഘാടനം നാടിൻ്റെ ഉത്സവമാക്കി മാറ്റുന്നതിന് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.


ചാട്ടുകുളത്ത് ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം എ സി മൊയ്തീൻ എംഎൽഎ അധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ, വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പിഎം സുരേഷ്, റ്റി സോമശേഖരൻ, പ്രിയ സജീഷ്, നഗരസഭാ സെക്രട്ടറി കെ കെ മനോജ് തുടങ്ങിയവർ പങ്കെടുത്തു.



ഭാരവാഹികൾ സീത രവീന്ദ്രൻ ( ചെയർ പേഴ്സൺ),

ബിന്ദു പി വി (കൺവീനർ)


സംസ്ഥാന ബജറ്റിലുള്‍പ്പെടുത്തി അനുവദിച്ച 2.69 കോടി രൂപ വിനിയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ജലസ്രോതസ്സിനെ സംരക്ഷിക്കുന്നതോടൊപ്പം പ്രദേശത്തെ ടൂറിസം വികസനത്തിന് വലിയൊരു പാത സൃഷ്ടിക്കുക കൂടിയാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. മൈനര്‍ ഇറിഗേഷന്‍ വകുപ്പാണ് നിര്‍വ്വഹണ ചുമതല വഹിച്ചത്.


നാല് ഏക്കറോളം വിസ്തൃതിയിലാണ് വിശാലമായ ചാട്ടുകുളം സ്ഥിതി ചെയ്യുന്നത്. കുളത്തിൻ്റ ആഴംകൂട്ടി ചുറ്റും സംരക്ഷണ ഭിത്തികൾ സ്ഥാപിക്കുകയും കുളത്തിലേക്ക് ഇറങ്ങുന്നതിനായി പടികളും കുളത്തിൻ്റെ എല്ലാ ഭാഗങ്ങളിലും കോൺക്രീറ്റ് ചെയ്ത് ടൈൽ വിരിച്ച് നടപ്പാതയും കുളത്തിന് ചുറ്റും കൈവരിയും നിർമ്മിച്ച് മനോഹരമാക്കി. 


ചാട്ടുകുളത്തിൻ്റെ നവീകരണ പ്രവൃത്തികൾ പൂർത്തികരിച്ചതോടെ പ്രദേശത്തെ ജലലഭ്യത ഉറപ്പുവരുത്തുവാനും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും കഴിഞ്ഞു. വിനോദ സഞ്ചാരികൾക്ക് നയന മനോഹരമായ കാഴ്ച യും പ്രഭാത സായാഹ്ന സവാരിക്കാര്‍ക്ക് പുതിയൊരിടവുമാണ് ലഭിച്ചിട്ടുള്ളത്.





Previous Post Next Post