ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ മയിൽ ഇടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊച്ചന്നൂർ സ്വദേശി മരിച്ചു
വടക്കേക്കാട്:ബൈക്കിൽ സഞ്ചരിക്കുന്നതിനിടെപറന്നുവന്ന മയിൽ ഇടിച്ചു പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊച്ചന്നൂർ സ്വദേശി മരിച്ചു.വടക്കേക്കാട് കൊച്ചന്നൂർ സ്വദേശി പൂളംതറക്കൽ അബ്ദുൽസലാം (60) ആണ് മരിച്ചത്. ഗുരുതരമായ പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്നതിനിടെയാണ് അന്ത്യം.



