ARREST

 ചാവക്കാട് യുവാവിനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ അവസാന പ്രതിയും പിടിയിൽ. 

ചാവക്കാട്:യുവാവിനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ അവസാന പ്രതിയും പിടിയിൽ. പുനയൂർക്കുളം മന്നലാംകുന്ന് സ്വദേശി 25 വയസ്സുള്ള മുഹമ്മദ് നബീലിനെയാണ് ഗുരുവായൂർ എസിപി പ്രേമാനന്ദ കൃഷ്ണന്റെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ വിവി വിമലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 

കുറുപ്പത്ത് പള്ളിക്ക് സമീപത്ത് വച്ച് യുവാവിനെ കുത്തി പരിക്കേൽപ്പിക്കുകയും ശേഷം കുത്തേറ്റ് യുവാവിന്റെ ബൈക്കുമായി ഒളിവിൽ പോവുകയും തുടർന്ന് വിശാഖപട്ടണം അജ്മീർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരുന്നതിനിടെയാണ് പ്രതി പിടിയിലായത്.

പിന്നീട് ബൈക്ക് കോയമ്പത്തൂർ റെയിൽവേ സ്റ്റേഷൻ സമീപത്ത് ഉപേക്ഷിക്കുകയും ചെയ്തു. തുടർന്ന് ചാവക്കാട് പോലീസ് നടത്തിയ പരിശോധനയിൽ കോയമ്പത്തൂരിൽ നിന്ന് ബൈക്ക് കണ്ടെടുത്തു. ഇതോടെ പ്രായപൂർത്തിയാക്കാത്ത ഒരു പ്രതി ഉള്‍പ്പെടെ സംഭവത്തിൽ ഉൾപ്പെട്ട 7 പ്രതികളും അറസ്റ്റിലായതായി പോലീസ് അറിയിച്ചു. വൈദ്യ പരിശോധനക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.



Previous Post Next Post