കുന്നംകുളത്ത് അതിഥി കൊലപാതകം; പ്രതി പിടിയിൽ.
കുന്നംകുളം: മദ്യപിച്ച് ചീട്ടു കളിക്കുന്നതിനിടെ അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാളെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ഒറീസ സ്വദേശി 29 വയസ്സുള്ള ധരംബീർ സിംഗാണ് അറസ്റ്റിലായത്. ഒഡീഷ സ്വദേശി 19 വയസുള്ള പ്രിന്റു എന്ന് വിളിക്കുന്ന ധനശ്യാം നായ്ക്കാണ് മരിച്ചത്.




