ആനവിരണ്ടോടി

ഗുരുവായൂർ ക്ഷേത്രത്തിൽ ശിവേലി എഴുന്നള്ളിപ്പിന് എത്തിച്ച ആനവിരണ്ടോടി 


ഗുരുവായൂർ: ക്ഷേത്രത്തിൽ രാത്രി ശിവേലി എഴുന്നള്ളിപ്പിന് എത്തിച്ച ആന വിരണ്ടു. ദേവസ്വത്തിലെ കൊമ്പൻ കൃഷ്ണയാണ് രാത്രി പത്തരയോടെ ഇടഞ്ഞത്. ശീവേലിക്ക് ശേഷമായിരുന്നു ആന ഇടഞ്ഞത്. വിളക്ക് എഴുന്നുള്ളിപ്പിനായി കൊണ്ടു വന്നു നിർത്തിയ ആന പെട്ടെന്ന് പ്രകോപിതനായി വിരണ്ടോടുകയായിരുന്നു. പാപ്പാന്മാർ ഉടനെ തന്നെ ആനയെ തളച്ചു. ഈ നേരം ക്ഷേത്രത്തിനുള്ളിലെ ആളുകളെയെല്ലാം പുറത്തേക്ക് മാറ്റുകയും ചെയ്തു. ക്ഷേത്രത്തിൽ തിരക്കും ഉണ്ടായിരുന്നു. പിന്നീട് ചങ്ങലയിട്ടു പൂട്ടി ആനയെ പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു.





Previous Post Next Post