കുന്നംകുളം വടക്കാഞ്ചേരി റൂട്ടിൽ സ്വകാര്യ ബസ് സമരം
കുന്നംകുളം: ബസ് ജീവനക്കാരൻ സ്കൂൾ വിദ്യാർത്ഥിനിയോട് അപമര്യാതയായി പെരുമാറി എന്ന പരാതിയെ തുടർന്ന് ബസ് കണ്ടക്ടറെ പോലീസ് കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് കുന്നംകുളം വടക്കാഞ്ചേരി റൂട്ടിൽ സ്വകാര്യ ബസ് സമരം ബസുകൾ പൂർണമായും സമരത്തിൽ പങ്കെടുക്കുകയാണ്. ഇതോടെ നിരവധി യാത്രക്കാരാണ് വലഞ്ഞത്.



