ബിജെപി നേതാവ് ബിഡിജെഎസിലേക്ക്
കുന്നംകുളം: നഗരസഭാ മുൻ കൗൺസിലറും ബിജെപി നേതാ വുമായിരുന്ന ആനായ്ക്കൽ സ്വദേശി സി.ബി.ശ്രീഹരി ബിഡിജെ എസിൽ ചേർന്നു.ബിജെപി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി, യുവമോർച്ച മണ്ഡലം പ്രസിഡന്റ് തുടങ്ങിയ ചുമതലകൾ വഹിച്ചെങ്കിലും കുറച്ചുകാലമായി പാർട്ടി സംഘടനാ രംഗത്ത് സജീവമായിരുന്നില്ല. ശ്രീ ഹരിയെ ബിഡിജെഎസ് നോർത്ത് ജില്ലാ ഉപാധ്യക്ഷനായി നിയമിച്ചതായി പ്രസിഡന്റ് കെ.ആർ. റെജിൽ അറിയിച്ചു.



